Thursday, July 30, 2009

രോഗം,കാരുണ്യം -ദൈവം

രോഗം ദൈവത്തിന്റെ കാരുണ്യം . മനുഷ്യന്‍ ചെയ്ത പാപങ്ങള്‍ പൊറുക്കാനുള്ള ദൈവ വഴികളില്‍ ഒന്നു .അങ്ങനെ പാപ രഹിതനായി ദൈവത്തെ കണ്ടുമുട്ടാം .അതിനാല്‍ രോഗവും കാരുണ്യത്തിന്റെ ഭാഗം . ദൈവം എത്ര നീതിമാന്‍.

Sunday, February 8, 2009

സുഹൃത്തേ നീ ഒറ്റയ്ക്കല്ല .

ജീവിത യാത്രയില്‍ ആരും ഒറ്റയ്ക്കല്ല .ദൈവത്തിന്റെ തുണയുണ്ട് .

Sunday, November 9, 2008

പരസേവനം=ദൈവസ്നേഹം

അടുത്തു നില്‍പ്പോരനുജനെ നോക്കാ
നക്ഷികളില്ലാതോര്‍ക്ക് അരൂപനീശ്വര
നദൃശ്യനായാല്‍ അതിലെന്ത് ആശ്ചര്യം
(കവി വാക്യം )

ദൈവത്തെ അറിയുന്നവര്‍ വിശക്കുന്നവന് ഭക്ഷണം നല്കും .
ദാഹിക്കുന്നവനു കുടി നീര്‍ നല്‍കും.
അല്ല ,അങ്ങനെ നല്‍കുന്നവരെ ദൈവത്തെ അറിയുന്നുള്ളൂ .
അല്ലാത്തവന്‍ മത നിഷേധിയാണ് .
(വി .ഖുര്‍ആന്‍ )


ഒന്നുമുതല്‍ ഒരുകോടി വരെ .

ഓരോ ചന്ദ്രയാനും നമ്മോടു പറയുന്നു ഇനിയും അറിയാന്‍ ഒരുപാട് ബാക്കി എന്ന്. ഓരോ തിരയും നമ്മോടോതുന്നു എണ്ണം അവസാനിക്കുന്നില്ല എന്ന് .
നടന്ന ചുവടുകള്‍ സാക്ഷി,ഇനിയും ഒരുപാട് കാതങ്ങള്‍ ബാക്കി .
എല്ലാം അറിയുന്നവന്‍ എന്ന ഡംഭ് മനുഷ്യന്‍ മാറ്റിയേ തീരു .

Friday, November 7, 2008

അറിവിന്‍റെ വലുപ്പം







ഹേ മനുഷ്യാ നിനക്ക് എന്തറിയാം .ആകാശത്തിന്‍റെ നിറം എന്ത് ?

ഭൂമിയില്‍ എത്ര സസ്യങ്ങള്‍ ? ഏറ്റവും ആയുസ്സുള്ള ജീവി ഏത് ?

ഇങ്ങനെ അറിയും തോറും അറിവില്ലായ്മ ബോധ്യപ്പെടുന്നു ?
(അറിഞ്ഞിടുമ്പോള്‍ അറിയാം നമ്മള്‍ക്ക്
ഒത്തിരി യോത്തിരിബാക്കി )